കോഴിക്കോട് : തടമ്പാട്ടുതാഴത്ത് വയോധികനായ സഹോദരിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇവരെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയത്.
ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയ സഹോദരൻ പ്രമോദ് ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.

പ്രദീപും ശ്രീജയയും പുഷ്പലളിതയും കഴിഞ്ഞ മൂന്ന് വര്‍ഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഇളയസഹോദരന്‍ പ്രമോദാണ് സഹോദരിമാര്‍ മരിച്ചു എന്ന് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്.
മരണവിവരമറിഞ്ഞു എത്തിയ ബന്ധുക്കൾ കാണുന്നത് രണ്ട് മുറികളിലായി വെള്ള പുതപ്പിച്ച നിലയിൽ കിടത്തിയ മൃതദേഹങ്ങളാണ്. എന്നാൽ ആ സമയം പ്രമോദ് അവിടെ ഉണ്ടായിരുന്നില്ല.
Kozhikkodsistersmurder