കൊളക്കാട്: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടക കഞ്ഞി വിതരണം നടന്നു. ആരോഗ്യ സംരക്ഷണത്തിൽ കർക്കിടക മാസത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് കൊളക്കാട് സെന്റ്. സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ കർക്കിടകത്തിലെ മരുന്നു കഞ്ഞി നിർമ്മാണവും വിതരണവും നടന്നു.
സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ നവരയരി, ആശാളി, മുതിര, ഗോതമ്പ്, ചെറുപയർ, ഉലുവ എന്നീ ധാന്യങ്ങളും ആയുർവേദമരുന്നുകളും ചേർത്ത് പാകപ്പെടുത്തിയ ഔഷധ കഞ്ഞിയുടെ വിതരണ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക ജാൻസി തോമസ്, ജെയ്സൺ പി. എ, റീന ചെറിയാൻ, ജോബി മാത്യു, മദർ പി ടി എ പ്രസിഡന്റ് ജിസ്ന ടോബിൻ, പിടിഎ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം വഹിച്ചു.
Kolakkad