മണത്തണ : ഭരണഘടന സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് സ്വാതന്ത്ര്യദിനത്തിൽ യുവ സംഗമം സംഘടിപ്പിക്കും. എ ഐ വൈ എഫ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് വൈകുന്നേരം 4 മണിക്ക് മണത്തണയിൽ നടക്കുന്ന യുവസംഗമം സിപിഐ ജില്ലാ കൗൺസിൽ അംഗം എ. പ്രദീപൻ ഉദ്ഘാടനം ചെയ്യും. എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പ്രാണോയ് വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Manathana