കണ്ണൂർ : സെയ്ൻ വോയ്സ് ഓർക്കസ്ട്ര ആന്റ് മ്യൂസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എട്ടാം വാർഷികവും ഓണാഘോഷവും സപ്തംബർ 13 ന് ശിക്ഷക് സദനിൽ നടക്കുമെന്ന് സ്ഥാപക മെമ്പറായ അഡ്വ: ജൂലി ജെ ബി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർണ്ണാടക കുന്താപുരത്തെവ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ കെ പി ശ്രീശനാണ് കാലത്ത് 10-30 ന് പരിപാടി ഉൽഘാടനം ചെയ്യുന്നത്.
സംഗീതമേ സമാധാനം എന്നതാണ് സ്ഥാപനത്തിന്റെ ആപ്തവാക്യം. സംഗീതത്തിലൂടെ -പാട്ടിലൂടെ ജനമനസ്സിന് സമാധാനവും സന്തോഷവും നൽകുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശം.ജില്ലയിലെ കലാകാരന്മാരെ പ്രത്യേകിച്ച് പാട്ട് പാടാൻ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കുകയും കലാ രംഗത്ത് നിലകൊള്ളുന്നവരെആദരിക്കൽ , അവശകലാകാരന്മാരെ പരിരക്ഷിത്തുക അതോടൊപ്പം സംഗീതത്തെ ജനകീയമാക്കുക എന്നതു മാണ് സ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ജൂലി പറഞ്ഞു. സ്വന്തമായി ഒരു ഓർക്കസ്ട്രയും സൗണ്ട് സിസ്റ്റവും ഇപ്പോൾ സ്ഥാപനത്തിനുണ്ടെന്നും നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം ചെയ്തിട്ടുണ്ടെന്നുമിവർ പറഞ്ഞു.ആഘോഷപരിപാടിയുടെ ഭാഗമായി സ്ഥാപനത്തിലെ പഠിതാക്കളുടെ വിവിധ കലാപരിപാടികളും ആദരിക്കൽ ചടങ്ങും ഗെയിംഷോവുമുണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ കെ പി ജയറാം , താജുദ്ദീൻ കണ്ണൂർ,ശ്യാം നാരായണൻ , ജംഷി അഴീക്കോട്, എം സി സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.
Sainvoiceanniversary