കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്തിലെ ചുങ്കക്കുന്ന് പൊട്ടൻതോടിൽ നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് രാവിലെ പൊട്ടൻ തോടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതിയോടെ കൊട്ടിയൂർ പഞ്ചായത്ത് എംപാനൽ ഷൂട്ടർ നടാൻകണ്ടത്തിൽ കുഞ്ഞുമോൻ വെടിവെച്ച് കൊന്നത്. ജനവാസ മേഖലയിൽ ഇറങ്ങി ഏറെനേരം പരിഭ്രാന്തി പരത്തിയതോടെയാണ് പന്നിയെ വെടിവെച്ച് കൊന്നത്.
Kottiyoor