ഇരട്ടി : ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആനപ്പന്തി ഗവ എൽപി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളി കുന്നേൽ അധ്യക്ഷത വഹിച്ചു. ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി ജോൺ, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സിന്ധു ബെന്നി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സീമ സനോജ്, മെമ്പർമാരായ ലിസി തോമസ്, ബിജോയ് പ്ലാത്തോട്ടം, പിടിഎ പ്രസിഡന്റ് സുബൈർ കെ പി, ജി ജി ബിജോയ്, ഹെഡ് മിസ്ട്രസ് പ്രസീദ കടിയാൻ എന്നിവർ സംസാരിച്ചു.
Aanappanthi