മലയാംപടി: പേരാവൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ രണ്ടായിരത്തി ഇരുപത്തിയഞ്ച് - ഇരുപത്തിയാറ് വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മലയാംപടി വയോജന വിശ്രമകേന്ദ്രത്തിന് ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലിരമണൻ്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സുധാകരൻ ഉൽഘാടനം ചെയ്തു.മലയാംപടി വയോജന വിശ്രമകേന്ദ്രം ലൈബ്രറിയിലെ ഏറ്റവും കൂടുതൽ പുസ്തകം വായിച്ച് തീർത്ത തോമസ് ആപ്ലിയിലിന് പുതിയ പുസ്തകങ്ങൾ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൈമാറി.ഐ.സി.ഡി.എസ്.സൂപ്പർവൈസർലിനി ബെന്നി പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ ജിമ്മി അബ്രാഹം, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.സജീവൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.എ. ബഷീർ, രാജേഷ് എ.ബി, ശ്രീക്ഷ ബിജു, ജിൻസി ഷാജു എന്നിവർ പ്രസംഗിച്ചു.
Librarybooks