കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ ചിങ്ങം ഒന്ന് കർഷക ദിന ആചരണം കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൻ നാളെ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.കർഷകദിനം കർഷക മഹോത്സവമാക്കാൻ കേളകത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കി.ഗ്രാമപഞ്ചായത്തിൻ്റെയും, കേളകം കൃഷിഭവൻ്റെയും, കാർഷിക വികസന സമിതിയുടെയും ആഭിമുഖ്യത്തിചിങ്ങം ഒന്ന് കർഷക ദിനംആചരിക്കാൻ സംഘാടക സമിതി രൂപീകരിച്ചിരുന്നു.
കർഷക ദിനാചരണം ഞായറാഴ്ച്ച രാവിലെ പത്തിന് ജില്ലാ കലക്ടർ ഉൽഘാടനം നടത്തുമെന്ന് സംഘാടക സമിതിക്ക് വേണ്ടികേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായസജീവൻ പാലുമി, ടോമി പുളിക്കക്കണം ,.മെമ്പർ ജോണി പാമ്പാടി ടി.കെ ബാഹുലേയൻ, പി.എം.രമണൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Karahakadinamkelakam