തലക്കാണി : തലക്കാണി ഗവ.യു.പി സ്കൂളിൽ വിജയോത്സവവും നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു ചടങ്ങിൽ എൽ.എസ്.എസ്, യു.എസ്.എസ് ,സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികളെ അനുമോദിച്ചു .
മുൻ റിട്ടയേഡ് ഹെഡ്മാസ്റ്റർ സുരേഷ് കുമാർ എം.ടി നൽകിയ സാമ്പത്തിക സഹായം ഉപയോഗിച്ചാണ് ലൈബ്രറി നവീകരിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷത വഹിച്ചു.സുരേഷ് കുമാർ എം.ടി, സുനിൽകുമാർ എം.വി,ഷിജു എ.ജി, ജിജോ അറയ്ക്കൽ ,ഷിൻ്റോ കെ.സി. അനാമിക മനോജ്, അഹല്യ രതീഷ്എന്നിവർ സംസാരിച്ചു.
Thalakkani