പേരട്ട : പേരട്ട സെന്റ് ആന്റണീസ് യുപി സ്കൂളിന്റെ സുവർണ്ണ ജൂബിലി വർഷ ഉദ്ഘാടനം പേരട്ട ടൗണിൽ വച്ച് ഇരിക്കൂർ MLA അഡ്വ: സജീവ് ജോസഫ് നിർവഹിച്ചു. തലശ്ശേരി അതിരൂപത ചാൻസിലർ റവ ഡോ. ജോസഫ് മുട്ടത്തു കുന്നേൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ. ഫാ മാത്യു ശാസ്താംപടവിൽ സ്വാഗതം ആശംസിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സി ഷാജി മുഖ്യ പ്രഭാഷണം നടത്തി.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് പാലിശ്ശേരി, വാർഡ് മെമ്പർ ബിജു വെങ്കലപ്പള്ളി, പിടിഎ പ്രസിഡണ്ട് സന്തോഷ് വെട്ടിക്കാട്ടിൽ, മദർ പിടിഎ പ്രസിഡണ്ട് ജൂലിയറ്റ് വെട്ടുകാട്ടിൽ, പേരട്ട ജി.എൽ പി.എസ് പ്രധാനാധ്യാപിക ഷീന റ്റീ.സി, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി അഡ്വ: സുനിൽകുമാർ വെട്ടുകാട്ടിൽ, അധ്യാപക പ്രതിനിധി ഏലിയാമ്മ യു ജെ, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് തങ്കച്ചൻ പാറയിൽ, വിദ്യാർത്ഥി പ്രതിനിധി കുമാരി റിയോണ മരിയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ജെസ്സി ആന്റണി യോഗത്തിൽ നന്ദി അർപ്പിച്ചു. തലേദിവസം സുവർണ്ണ ജൂബിലിയുടെ പ്രതീകമായി 50 ബൈക്കുകൾ അണിനിരന്ന ബൈക്ക് വിളംബര റാലി ഇരിട്ടി ടൗണിൽ നിന്നും നിന്നും പേരട്ടയിലേക്ക് നടത്തപ്പെട്ടു. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ് ബാബു വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു.
Perattaschooljubily