പേരാവൂർ: യുണൈറ്റഡ് മർച്ചന്റ് ചേമ്പർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെനേതൃത്വത്തിൽ ജില്ല യൂത്ത് വിങ്ങ് - വനിത വിങ്ങ് കമ്മിറ്റികളുടെ രൂപീകരണ യോഗം ചേർന്നു. യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ പേരാവൂർ ഓഫീസിൽ വച്ച് ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലാ വൈ. പ്രസിഡണ്ട് കെ.എം. ബഷീർ അധ്യക്ഷനായി. യു എം സി ജില്ല പ്രസിഡണ്ട് ടി എഫ് സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു. ഷിനോജ് നരിതൂക്കിൽ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ യൂത്ത് വിങ്ങ് ജില്ലാ പ്രസിഡണ്ടായി സിനോജ് ഡിമാക്സ്, ജൻ. സെക്രട്ടറിയായി ജ്വഷൽ ഇ.ജെ എന്നിവരെയും ട്രഷററായി എം രജീഷിനെയും തിരഞ്ഞെടുത്തു. ഷെമീർ സുലൈമാൻ, സുജീഷ് എ.പി, മുഹമ്മദലി ബാവ, റനീഷ് പി. കെ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. ജില്ല വനിത വിങ്ങ് പ്രസിഡണ്ടായി ദിവ്യ സ്വരൂപ്, ജാൻ. സെക്രട്ടറിയായി ഷൈനി ബെന്നി എന്നിവരെയും ട്രഷററായി നിർമ്മല അനിരുദ്ധനെയും തിരഞ്ഞെടുത്തു. ആരിഫ കാക്കയങ്ങാട്, അനറ്റ് കേളകം എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. സിന്ധു ശ്രീകുമാർ, രേഷ്മ, റസീന, ലിസി എന്നിവരാണ് വനിത വിങ്ങ് എസിക്യൂട്ടീവ് മെമ്പർമാരിൽ ഉള്ളത്.
umc Kannur -Peravoor