മണത്തണ : മണത്തണ യൂണിറ്റ് സീനിയർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയും കണ്ണൂർ ജില്ലാ ആശുപത്രിയുടെ നേത്രവിഭാഗവും സംയുക്തമായാണ് മണത്തണയിൽ സൗജന്യ നേത്ര പരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും സംഘടിപ്പിച്ചത്. നേത്ര പരിശോധന ക്യാമ്പിന്റെ ക്യാമ്പിനു ഉദ്ഘാടനം ഓടംതോട് പള്ളി അസിസ്റ്റന്റു വികാരി ഫാദർ ഏബിൾ കാപ്പുകാട്ടിൽ നിർവഹിച്ചു. വെള്ളിയാഴ്ച മണത്തണ കോ- ഓപ്പറേറ്റീവു ബാങ്കിനു സമീപത്തുള്ള ട്യൂഷൻസെന്ററിൽ വച്ചു നടത്തിയ സൗജന്യ പരിശോധനാ ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു.കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോ. സിനി പത്മൻ, ജില്ലാ ഒഫ്ത്താൽമോളജി കോർഡിനേറ്റർ പ്രസാദ് ആർ.എസ് എന്നിവർ നേതൃത്വം നൽകി.
A screening camp was organized.