കണ്ണൂർ : കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് കീഴില്‍ ഓറല്‍ ആന്‍ഡ് മാക്സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു. എം.ഡി.എസിനുശേഷം കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. വായിലെ അര്‍ബുദ ശസ്ത്രക്രിയയില്‍ പ്രാവീണ്യം നേടിയവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ആഗസ്റ്റ് 25 ന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് എത്തണം. അഭിമുഖത്തിന് ഒരുമണിക്കൂര്‍ മുമ്പ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും.
Appoinment