തിരുവനന്തപുരം : കേരളത്തിന്റെ ഭാവി വികസനത്തിന് ദിശാബോധം നല്‍കുന്ന ‘വിഷന്‍ 2031’ സെമിനാറുകളുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സെക്രട്ടേറിയറ്റ് ക്യാബിനറ്റ് റൂമില്‍ വകുപ്പ് മന്ത്രിമാരുടേയും ചിഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തിലാണ് ലോഗോ പ്രകാശനം ചെയ്തത്.
കേരളത്തിന്റെ ഭാവി വികസനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ സ്വരൂപിക്കുക, രൂപരേഖ തയ്യാറാക്കുക തുടങ്ങിയവയാണ് ‘വിഷന്‍ 2031’ സെമിനാറുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സംസ്ഥാന രൂപീകരണത്തിന്റെ 75-ാം വാര്‍ഷികം 2031-ല്‍ ആഘോഷിക്കുമ്പോള്‍ കേരളം എവിടെ എത്തിനില്‍ക്കണമെന്നതും മുന്നോട്ടുള്ള വികസനത്തിനുള്ള ദിശാബോധം നല്‍കുന്നതുമായിരിക്കും സെമിനാറുകളിലെ ചര്‍ച്ചകള്‍. 2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ സ്വരൂപിക്കും.
ഒക്ടോബര്‍ മാസത്തില്‍ വിവിധ വിഷയങ്ങളിലായി വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടുകൂടി 33 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. അതാത് വകുപ്പുകളില്‍ കഴിഞ്ഞ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളും വരും വര്‍ഷങ്ങളിലേക്കുളള വികസന ലക്ഷ്യങ്ങളും ചര്‍ച്ചയാകും.
ഏകദേശം 1,000 പേര്‍ വരെ പങ്കെടുക്കുന്ന സെമിനാറുകളില്‍ വിവിധ മേഖലകളിലെ പ്രതിനിധികള്‍ ഉള്‍പ്പെടും. ഗവേഷകര്‍, വ്യവസായികള്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയര്‍ പങ്കെടുക്കും. സെമിനാറുകളിലെ ആശയങ്ങള്‍ സമന്വയിപ്പിച്ച് സംസ്ഥാനതല നയരേഖ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. ഇത് കേരളത്തിന്റെ വികസന പ്രയാണത്തിന് ദിശാബോധം നല്‍കും.തുറമുഖം, ആഭ്യന്തരം എന്നീ വകുപ്പുകളുടെ സെമിനാറുകള്‍ കണ്ണൂര്‍ ജില്ലയില്‍ നടക്കും.
Pinarayi vijayan


.jpeg)
.jpg)
.jpg)


.jpeg)
.jpg)
.jpg)

























