സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി
Oct 19, 2025 10:03 AM | By sukanya

കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻ്റ് പി.പി.ആലി പറഞ്ഞു. ഒരു വർഷം പിന്നിട്ടിട്ടും കമ്മീഷനെ നിയമിച്ച് ശമ്പളപരിഷ്ക്കരണ നടപടികൾ ആരംഭിക്കാത്തത് ജീവനക്കാരെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്, വിലക്കയറ്റം രൂക്ഷമായി നിൽക്കുമ്പോൾ പോലും ആറു ഗഡു ക്ഷാമബത്ത അനുവദിക്കാതെ ദുരിതത്തിലാക്കിയത് പോലെ ശമ്പള പരിഷ്കരണം അനന്തമായി നീട്ടിക്കൊണ്ട് പോകുന്ന നടപടി സർക്കാർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് കെ.റ്റി.ഷാജി അധ്യക്ഷത വഹിച്ചു. ശമ്പള പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള എൻ.ജി.ഒ അസോസിയേഷൻ്റെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ് പി.തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ.ജിതേഷ്, സജി ജോൺ, ജില്ലാ ഭാരവാഹികളായ ലൈജു ചാക്കോ, എൻ.വി. അഗസ്റ്റിൻ, എം. നസീമ, ഗ്ലോറിൻ സെക്വീര, സിനീഷ് ജോസഫ്, പി.ജെ.ഷിജു തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എ. സുഭാഷ്, കെ.ജി. പ്രശോഭ്, ശ്രീജിത്ത്കുമാർ, കെ എസ്.സുഗതൻ, എം.ധനേഷ്, രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി

Kalpetta

Next TV

Related Stories
കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

Oct 19, 2025 04:14 PM

കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം

കണ്ണൂരിൽ 20.10.2025 തീയ്യതി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾക്ക് ഗതാഗത...

Read More >>
കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ സമാപനമായി

Oct 19, 2025 03:02 PM

കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ സമാപനമായി

കർഷക പ്രതിഷേധ വാഹന ജാഥയ്ക്ക് ഇരിട്ടിയിൽ...

Read More >>
അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു

Oct 19, 2025 02:22 PM

അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു

അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം...

Read More >>
അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

Oct 19, 2025 02:17 PM

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ...

Read More >>
ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

Oct 19, 2025 02:09 PM

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ...

Read More >>
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 19, 2025 01:48 PM

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
Top Stories

News Roundup

//Truevisionall