ഇരിട്ടി: കർഷകർ നേരിടുന്ന കാർഷിക മേഖലയിലെ ബുദ്ധിമുട്ടുകൾ തുറന്നു കാട്ടിയും , കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചും കർഷക കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ജോസ് പൂമല നയിച്ച കർഷക പ്രതിഷേധ വാഹന ജാഥ ഇരിട്ടിയിൽ സമാപിച്ചു.
കാർഷിക മേഖലയുടെ അധപതനം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ പറഞ്ഞു. ഇരിട്ടിയിൽ നടന്ന ജാഥാ സമാപന ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ കർഷക കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ വടക്കേൽ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഇരിട്ടി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.നസീർ , തോമസ് വർഗീസ്,എം ഒ ചന്ദ്രശേഖരൻ , എ ജെ തോമസ്, ജോണി മുണ്ടയ്ക്കൽ, ജോയ് വേളുപുഴ , സോമൻ ആറളം, ടെൻസൻ ജോർജ്ജ്, ബിജു സാമുവേൽ , ബിനു സാമ്പ്രിക്കൽ , എം.വി.ശിവദാസൻ , റോയി ഈറ്റക്കൽ, എം. ദാസൻ ,എം. രാജു തുടങ്ങിയവർ സംസാരിച്ചു
Vahanajatha