ഉളിക്കൽ: കിസാൻ സർവ്വീസ് സൊസൈറ്റി വയത്തൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം ആചരിച്ചു. ചടങ്ങിൽ കെ എസ് എസ് പ്രസിഡൻ്റ് അഗസ്റ്റിൻ വേങ്ങക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഉളിക്കൽ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രതീഭായി, ഹരിദാസൻ പള്ളിയത്ത് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി .കെ.വി. ജേക്കബ്ബ്, അന്തർദ്ദേശീയ ഗ്രാമീണ വനിതാ ദിനം സംബന്ധിച്ചു ക്ലാസെടുത്തു. പുതിയ വനിതാ സംരംഭങ്ങളെകുറിച്ച് ട്രഷറർ കെ.വി. ഗോവിന്ദൻ വിശദീകരിച്ചു. അജിത ദേവരാജൻ (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ കിസാൻ സർവ്വീസ് സൊസൈറ്റി വനിതാ വിങ്ങ് രൂപീകരിച്ചു.
Womensdaycelebration