മണത്തണ: അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ മണത്തണയിൽ ജില്ലാ സെക്രട്ടറി പി കെ കരുണാകരൻ ഉദ്ഘാടനം ചെയ്തു. എൻ പി സുനിൽ അധ്യക്ഷത വഹിച്ചു.സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ, എ കെ ഷീജൻ, കെ രാമകൃഷ്ണൻ, കെ രാധ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി ബി ഗിരീഷ് (പ്രസിഡന്റ് )എൻ പി സുനിൽ (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.
Conventionprogram