കണ്ണൂർ : 20.10.2025 തീയ്യതി 16:00 മണിക്ക് സിപിഐ(എം) ജില്ലാ കമ്മറ്റി ഓഫീസിൻറെ ഉദ്ഘാടനം ബഹു. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ ഒരു ലക്ഷത്തിലധികം പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനവും ഉണ്ടായിരിക്കും. അതിനാല്‍ കണ്ണൂർ ടൌണിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ 20.10.2025 തീയ്യതി തിങ്കളാഴ്ച ഉച്ചയ്ക്ക് 02.00 മണി മുതൽ വൈകുന്നേരം 07:00 മണി വരെ താഴെ പറയുന്ന രീതിയിൽ വലിയ വാഹനങ്ങൾക്ക് കണ്ണൂർ ടൌൺ പരിധിയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. തളിപ്പറമ്പ ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ തളിപ്പറമ്പ- തൃച്ചംബരം അമ്പലം റോഡ് വഴി നാണിച്ചേരിക്കടവ് - മയ്യിൽ -ചാലോട് - മമ്പറം വഴി പോകേണ്ടതാണന്ന് പോലീസ് അറിയിപ്പ്
Kannurtown