വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ

വി കെ രാഘവൻ വൈദ്യർക്ക് സ്നേഹാദരമൊരുക്കി ശിഷ്യർ
Mar 3, 2025 09:45 PM | By sukanya

മണത്തണ: മർമ്മ ചികിൽസ വിദഗ്ദനും രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ ശ്രദ്ധേയനുമായ വി കെ രാഘവൻ വൈദ്യരെ അദ്ദേഹത്തിന്റെ ശിഷ്യൻമാർ ആദരിച്ചു. 1972 ൽ മലയോര മേഖലയിൽ ആദ്യമായി കളരി, ജിംനാസ്റ്റിക്ക് പരിശീലന കേന്ദ്രം മണത്തണയിൽ സ്ഥാപിച്ചത് രാഘവൻ വൈദ്യരായിരുന്നു. ഇതുവഴി നൂറുകണക്കിന് യുവാക്കൾക്ക് കായിക-ആയോധന കലാ പരിശീലനം നല്കി. അദ്ദേഹത്തിന്റെ മണത്തണ ഫിസിക്കൽ & കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യ കാല ശിഷ്യന്മാർ ചേർന്നാണ് മണത്തണയിലെ വസതിയിൽ ഒത്തുചേർന്ന് അദ്ദേഹത്തെ ആദരിച്ചത്.

ആയൂർവേദ മർമ്മ ചികിത്സകൻ , സിപിഐ ജന സേവാദൾ സംസ്ഥാന ക്യാപ്റ്റൻ ,പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് , മണത്തണ ഹയർ സെക്കൻ്ററി സ്കൂൾ പിടിഎ പ്രസിഡൻ്റ് എന്നീ നിലകളിൽ പൊതുരംഗത്ത് പ്രവർത്തിച്ച വി.കെ രാഘവൻ വൈദ്യർ ഏറെ ജനകീയനുമാണ്. 1970 കളിലും 1980 കളിലും ജില്ലാ, സംസ്ഥാന തല ഗുസ്തി മത്സരങ്ങളിൽ ജേതാക്കളായ ഒട്ടേറെ താരങ്ങളെ വാർത്തെടുത്തു. സ്നേഹാദരവ് പരിപാടിയിൽ വി പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നടുവത്താനി ചെറിയാൻ, വികെ പ്രഭാകരൻ എന്നിവർ ഉപഹാര സമർപ്പണം നിർവഹിച്ചു.

നാരായണൻ കുഞ്ഞിക്കണ്ണോത്ത്, നാമത്ത് ശ്രീധരൻ, കോക്കാട്ട് ജോസഫ്, കെ രാമകൃഷ്ണൻ, കെ സതീശൻ, കുരുവൻപ്ലാക്കൽ സെബാസ്റ്റ്യൻ, സി ജെ മാത്യു, പി പി മാധവൻ, എം. ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു.

Disciples Pay Tribute To VK Raghavan Vaidyar

Next TV

Related Stories
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

Aug 27, 2025 04:46 AM

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം ക്ഷണിച്ചു

സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരത്തിന് നാമനിർദേശം...

Read More >>
പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

Aug 27, 2025 04:45 AM

പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര

പഞ്ചപാണ്ഡവ ക്ഷേത്ര...

Read More >>
ഐ.ടി.ഐ കോഴ്‌സുകൾ

Aug 27, 2025 04:43 AM

ഐ.ടി.ഐ കോഴ്‌സുകൾ

ഐ.ടി.ഐ...

Read More >>
ഗതാഗത നിയന്ത്രണം

Aug 27, 2025 04:41 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

Aug 27, 2025 04:38 AM

സപ്ലൈകോ ഓണം ഫെയർ വാഹനം നാട്ടിലെത്തും

സപ്ലൈകോ ഓണം ഫെയർ വാഹനം...

Read More >>
കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

Aug 26, 2025 09:22 PM

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം സംഘടിപ്പിച്ചു

കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ അനാഥ അഗതി ദിനാചരണം...

Read More >>
//Truevisionall