കണ്ണൂർ : കാറ്റർബായ് പാഷൻ ഓഫ് ബ്ളൻഡ്സ് സംഘടിപ്പിക്കുന്ന ഫുഡ് ഇന്നോ വറ്റേഴ്സ് കോൺക്ളേവ് ഓഗസ്റ്റ് 28 ന് രാവിലെ 10 മണിക് പുതിയ തെരു ഹോട്ടൽ മാഗ്നെറ്റ് ഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.വി സുമേഷ് എം. എൽ. എ ഉദ്ഘാടനം ചെയ്യും.
ഏറ്റവും സുരക്ഷിതമായ ഭക്ഷ്യ ഉൽപന്നങ്ങൾ ജനങ്ങളിലെത്തിച്ചു പുതു സംരഭകരെ വളർത്തിയെടുക്കുകയാണ് ഏകദിന കോൺക്ളേ വിലൂടെ ലക്ഷ്യമിടുന്നത്. പാചക ഉപകരണങ്ങൾ, അസംസ്കൃത ഉൽപന്നങ്ങൾ എന്നിവയുടെ പ്രദർശനം, സംരഭക വ്യക്തിത്വ അവാർഡുകൾ, വിപണി സാധ്യതകളുടെ അന്വേഷണം, നൂതന സാങ്കേതികവിദ്യകൾ എന്നിവയെ കുറിച്ചുള്ള സെമിനാറുകൾ നടക്കും. ലോക പ്രശസ്തനായ മാസ്റ്റർ ഷെഫ് ഡോ. റഷീദ് മുഹമ്മദ് 27 വർഷത്തെ കുക്കിങ് അനുഭവങ്ങൾ പങ്കെടുക്കുന്നവരുമായി പങ്കുവയ്ക്കും. ഡോ. പി. ജയരാജൻ, മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ഫർഷിദ ടീച്ചർ, എം.എ ഷഹ്നാസ് തുടങ്ങിയവർ പങ്കെടുക്കും. 999 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഭക്ഷ്യോൽപാദന രംഗത്ത് താൽപര്യമുള്ളവർ പങ്കെടുക്കാൻ 79 07 203 953,9037 16 1781 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം വാർത്താ സമ്മേളനത്തിൽ ഷെഫ് ഡോ. റഷീദ് മുഹമ്മദ്, കെ.പി മുസ്തഫ,മൂസ ഷിഫ എന്നിവർ പങ്കെടുത്തു.
Foodinneveters