കണ്ണൂർ: ബോണസ് പരിധി ഉയർത്തുക, ഡി എ, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണം തുടങ്ങിയവ അനുവദിക്കുക, മെഡിസെപ്പ് അപാകത പരിഹരിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പിൻവാതിൽ നിയമനം തടയുക തുടങ്ങി ജീവനക്കാരുടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'സമരാഗ്നി' പ്രതിഷേധ ധർണ നടത്തി. പ്രതിഷേധ ധർണ കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ വി മഹേഷ് അധ്യക്ഷനായി.ജില്ലാ ജോ.സെക്രട്ടറി പി പ്രദീപൻ സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ ജോയ് ഫ്രാൻസിസ്, കെ വി അബ്ദുൾ റഷീദ്, സംസ്ഥാന കമ്മിറ്റി അംഗം കെ അസീബ്, വി ആർ സുധീർ , ഇ പി അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
Keralangoassociation