കണ്ണൂർ: ലൈംഗിക പീഢന കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ് ഐ കണ്ണൂർ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.കണ്ണൂർ കെഎസ് ആർടി സി ബസ് സ്റ്റാൻഡ് പരിസരത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഫോട്ടോ കെട്ടിയിട്ട് പഞ്ച് ചെയ്ത് യുവജനങ്ങൾ പ്രതിഷേധിച്ചു.
ദേശീയ ഫെൻസിങ് ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ഒ കെ വിനീഷ് ഉദ്ഘാടനം ചെയ്തു. പി അഖിൽ അധ്യക്ഷനായി. എം ശ്രീരാമൻ, പി ശ്രുതി, എം ഷബിൻ, കെ റിജേഷ് എന്നിവർ സംസാരിച്ചു.
Rahulmangootathil