ഉളിക്കൽ : കണ്ണൂർ ജില്ല സാമൂഹ്യനീതി വകുപ്പിന്റെയും ഓർഫനേജ് കൺട്രോൾ ബോർഡിന്റെയും, ക്ഷേമ സ്ഥാപനങ്ങളുടെയും സംയുകത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല അനാഥ അഗതി ദിനാചരണം (മദർ തെരേസ ജന്മദിനം) സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. നെല്ലിക്കാംപൊയിൽ പുഷ്പാലയം എയ്ജ്ഡ് ഹോമിൽ നടന്ന പരിപാടിയിൽ ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.റോബർട്ട് ജോർജ് അധ്യക്ഷത വഹിച്ചു. ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.സി. ഷാജി മുഖ്യാഥിതിയായി. സി എം സി പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ തെരേസ മദർ തെരേസ അനുസ്‌മരണ പ്രഭാഷണം നടത്തി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ. എസ്. ലിസി, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, നെല്ലിക്കാംപൊയിൽ ഇടവക വികാരി ഫാ. ജോസഫ് കാവനാടിയിൽ, ഓഫർനേജ് കൺട്രോൾ ബോർഡ് അംഗം സിസ്റ്റർ വിനീത ഡി എസ് എസ്, പഞ്ചായത്ത് അംഗം പി.എ. നോബിൻ, ജില്ല സാമൂഹ്യഷേമ വകുപ്പ് സീനിയർ സൂപ്രണ്ട് പി.കെ. നാസർ, കേരള ഓർഫനേജ് അസോസിയേഷൻ സെക്രട്ടറി അഡ്വ. പി.വി സൈനുദീൻ, ഓൾ ഇന്ത്യാ അസോസിയേഷൻ ഓഫ് ഓർഫനേജസ് പ്രസിഡൻറ് എം.ജെ. സ്റ്റീഫൻ, ഓർഫനേജ് അസോസിയേഷൻ ജില്ലാ പ്രസിഡൻ സി.കെ. സജി, സിസ്റ്റർ. ആൻജോ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാരുടെ വിവിധ കലാപരിപാടികൾ സ്നേഹ വിരുന്ന് എന്നിവയും നടന്നു.
Mother Teresa's Birthday