ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും

ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ദേശീയ ഗാനം ആലപിച്ചവരിൽ എടൂർ സ്വദേശിനിയും
Jun 6, 2025 07:46 PM | By sukanya

ഇരിട്ടി : ഇറ്റലിയുടെ റിപപബ്ലിക് ദിനത്തിൽ പാർലിമെന്റിൽ ഇറ്റാലിയൻ ദേശീയ ഗാനം ആലപിച്ച സംഘത്തിൽ എടൂർ സ്വദേശിനിയായ എലൈന എബിൻ പാരിക്കാപ്പള്ളിയും. കഴിഞ്ഞ ദിവസം പാർലിമെന്റിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് എലൈന അടങ്ങുന്ന 40 അംഗ സംഘത്തിന് ദേശിയ ഗാനതിനൊപ്പം മറ്റൊരു ഗാനം കൂടി ആലപിക്കാൻ അവസരം ലഭിച്ചത് . ഇറ്റലിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കൊയറുകളിൽ നിന്നാണ് 40 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. ഓരോ വർഷവും വിത്യസ്ത മേഖലയിൽ നിന്നുള്ള ആളുകൾക്കാണ് റിപ്പബ്ലിക് ദിനത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുക. ഈ വർഷം റിപ്പബ്ലിക് ദിനത്തിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ലഭിച്ച 40 അംഗ വിദ്യാർത്ഥി സംഘത്തിലെ ഏക മലയാളിയാണ് എലൈന. തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒരു മാസത്തെ പരിശീലനം നൽകിയ ശേഷമാണ് ഗാനം ആലപിച്ചത്. എലൈന റോമിലെ പ്ലിനിയോ സിനിയൊരെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ദീർഘകാലമായി ഇറ്റലിയിലെ താമസക്കാരനും ലോക കേരള സഭയിലെ അംഗവുമായ എബിൻ അബ്രാഹം പാരിക്കാപള്ളിയുടെയും ജാൻസിയുടെയും മകളാണ്. കരോളിന, ഫാബിയോ എന്നിവരാണ് സഹോദരങ്ങൾ.

National anthem in Parliament on Italy's Republic Day

Next TV

Related Stories
സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

Aug 25, 2025 04:30 PM

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന്...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

Aug 25, 2025 02:53 PM

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ....

Read More >>
“ജാനുവേട്ടത്തിയും കേളപ്പാട്ടനും

Aug 25, 2025 02:48 PM

“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ. കോളജിൽ

“ജാനുവേട്ടത്തിയും കേളപ്പാട്ടനും" എസ്‌.എൻ....

Read More >>
രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന്  സണ്ണി ജോസഫ്

Aug 25, 2025 02:38 PM

രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന് സണ്ണി ജോസഫ്

രാഹുലിനെതിരെയുള്ള നടപടി പാർട്ടി ആലോചിച്ചെടുത്തതെന്ന് സണ്ണി...

Read More >>
Top Stories

News Roundup

//Truevisionall