കണ്ണൂർ: ലോകമെമ്പാടുമുള്ള മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ട് പോകുന്ന ജാനുവേട്ടത്തിയും കേളപ്പാട്ടനും കണ്ണൂരിലെ ശ്രീനാരായണ കോളജിൽ എത്തി.ശബ്ദത്തിന്റെ മാസ്മരികതകൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേകം ഇടം നേടിയ ലിധി ലാൽ & സുധൻ തത്തൊത്ത്, ജാനു തമാശകളിലെ ജനപ്രിയ കഥാപാത്രങ്ങളായ ജാനുവേട്ടത്തി & കേളപ്പേട്ടൻ ആയി വേദിയെ കീഴടക്കി.
“പരകായ പ്രവേശനം” – മറ്റൊരാളുടെ ശരീരത്തിൽ മനസ്സോടെ പ്രവേശിച്ച്, അവരായി സംസാരിക്കുന്ന കല – അത്ഭുതകരമായി അവതരിപ്പിച്ച അവർ, പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്തു.അതു പോലെ, “പ്രശ്ചന വേഷം” – മറ്റൊരാളുടെ രൂപത്തിൽ കടന്നു, ആ വേഷം ജീവിക്കുന്ന കഴിവും അവർ കൗതുകകരമായി പ്രദർശിപ്പിച്ചു.യാദേൻ 2 എന്ന പേരിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിനിടയിൽ നടന്ന അവരുടെ അവതരണം, കോളജ് ക്യാമ്പസിന് ഒരു ചിരിയും ഓർമ്മകളും നിറഞ്ഞ ആഘോഷ നിമിഷം സമ്മാനിച്ചു.
Kannursncollege