കേളകം: ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ കണ്ണീരിലായ കുടുംബത്തിന് സാന്ത്വനമായി പുതിയ ഫ്രിഡ്‌ജ് എത്തിച്ച് നൽകി മാധ്യമ പ്രവർത്തകൻ. അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ സഫിയ നെല്ലിശ്ശേരിയുടെ വീട്ടിലെ ഫ്രിഡ്ജ് ഞായറാഴ്ച്ച വൈകുന്നേരമാണ് കത്തി നശിച്ചത്. മലയോര ശബ്ദം റിപ്പോർട് ചെയ്ത വാർത്ത കണ്ട് സ്ഥലത്തെത്തിയ ഹൈ വിഷൻ ചാനൽ റിപ്പോർട്ടർ സജീവ് നായർ സംഭവം ചാനലിലൂടെ റിപ്പോർട്ട് ചെയ്യുകയും ,തുടർന്ന് തൻ്റെ സുഹൃത്തുക്കളെയും അറിയിച്ചതിനെ തുടർന്നാണ് വിദേശത്ത് ജോലി ചെയ്യുന്ന തൻ്റെ സുഹൃത്തിൻ്റെ സഹകരണത്തോടെ കത്തി നശിച്ച ഫ്രിഡ്ജിന് പകരം പുതുപുത്തൻ ഫ്രിഡ്ജ് കുടുംബത്തിന് സാന്ത്വനമായി സമ്മാനിക്കുകയും ചെയ്തത്. ഇതോടെ ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ നിസ്സഹായവാസ്ഥയിൽ കണ്ണീരിലായ നെല്ലിശ്ശേരി സഫിയയുടെ കുടുംബത്തിന് സജീവ് നായരുടെ ഇടപെടൽ അനുഗ്രഹമായത്. പുതിയ ഫ്രിഡ്ജ് വീട്ടിലെത്തിച്ചപ്പോൾ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.
Newrefrigerator