കണ്ണൂർ: മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യനാണ് പാമ്പൻ മാധവനെന്ന് കെ.സുധാകരൻ എം.പി. പറഞ്ഞു. 2024 പാമ്പൻ മാധവൻ അവാർഡ് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ. സാംബന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ സഞ്ചരിച്ച സ്ഥലങ്ങളിൽ പ്രസംഗിക്കുമ്പോൾ കൃത്യമായ ആനുകാലിക രാഷ്ട്രീയം പറഞ്ഞ നേതാവായിരുന്നു അദ്ദേഹം. എപ്പോഴും എവിടെയും തലയുയർത്തി നടന്ന് രാഷ്ട്രീയം പറഞ്ഞനേതാവുംപത്രപ്രവർത്തകനുമായിരുന്നു മാധവേട്ടൻ.
മാധവേട്ടൻ ഉയർത്തിയ വിഷയങ്ങൾ നല്ല രാഷ്ട്രീയ ചർച്ചയായി മാറിയിട്ടുണ്ട്. ഒരു അവാർഡ് കിട്ടുകയെന്നത് വലിയൊരു കാര്യമാണ്. പക്ഷെ പലപ്പോഴും അതിൻ്റെ നിലയും വിലയും കുറയുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. കണ്ണൂരിലെ മാധ്യമങ്ങൾ മാന്യമായ ശൈലി സ്വീകരിക്കാറുണ്ട് മറ്റിടങ്ങളിൽ ഇതിൽ നിന്നും വ്യത്യസ്തമായി അവരവരുടെ താൽപര്യം അടിച്ചേൽപ്പിക്കുന്നതായി കെ.സുധാകരൻ പറഞ്ഞു. പരിപാടിയിൽ കണ്ണൂർ പ്രസ് ക്ളബ്ബ് പ്രസിഡൻ്റ് സി. സുനിൽകുമാർ അധ്യക്ഷനായി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വിജേഷ്, എന്നിവർ പങ്കെടുത്തു. പ്രസ്ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവുംകെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു
Ksudakaran