സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ

സപ്ലൈകോ ശബരി ബ്രാൻഡ് വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു; വില്പന ഇന്ന് മുതൽ
Aug 25, 2025 04:30 PM | By Remya Raveendran

തിരുവനന്തപുരം :    സപ്ലൈകോ ശബരി ബ്രാൻഡിലെ വെളിച്ചെണ്ണയ്ക്ക് വിലകുറച്ചു. ലിറ്ററിന് സബ്സിഡി നിരക്കിൽ 339 രൂപയായും സബ്സിഡി ഇതര നിരക്കിൽ 389 രൂപയായും ഇന്നുമുതൽ സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. സബ്സിഡി ഇതര നിരക്കിൽ ഉള്ള വെളിച്ചെണ്ണ ഉപഭോക്താവിന് ആവശ്യം പോലെ വാങ്ങാം. നേരത്തെ ശബരി വെളിച്ചെണ്ണയുടെ വില സബ്സിഡി നിരക്കിൽ 349 രൂപയും സബ്സിഡി ഇതര നിരക്കിൽ 429 രൂപയും ആയിരുന്നു. ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയെന്നായിരുന്നു ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനിൽ.

അതേസമയം, ഓണക്കാലത്ത് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ സാധനങ്ങള്‍ ലഭ്യമാക്കാനുള്ള കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ നാളെ മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ നാല് വരെയാണ് ചന്തയുടെ പ്രവര്‍ത്തനം. 26 ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ 167 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകള്‍ തുറക്കുക.സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഓണവിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ചുനിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള സർക്കാർ ഇടപെടലാണ് കൺസ്യൂമർഫെഡ് ഓണച്ചന്തകൾ. ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ നാലുവരെയാണ് ഓണച്ചന്തകൾ. ജില്ലയിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്.

Sapplycococonutoil

Next TV

Related Stories
കണിച്ചാർ വളയംചാൽ റോഡിൽ  മിനി ലോറി മറിഞ്ഞ് അപകടം

Aug 25, 2025 05:12 PM

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം

കണിച്ചാർ വളയംചാൽ റോഡിൽ മിനി ലോറി മറിഞ്ഞ് അപകടം...

Read More >>
ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ്  നൽകി മാധ്യമ പ്രവർത്തകൻ

Aug 25, 2025 05:04 PM

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ പ്രവർത്തകൻ

ജീവൻ രക്ഷാമരുന്നുകൾ സൂക്ഷിച്ച ഫ്രിഡ്‌ജ് കത്തിനശിച്ചപ്പോൾ പുതിയ ഫ്രിഡ്‌ജ് നൽകി മാധ്യമ...

Read More >>
യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

Aug 25, 2025 04:50 PM

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം കൈമാറി

യുഎംസി നിടുംപുറംചാല്‍ യൂണിറ്റ് ധനസഹായം...

Read More >>
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

Aug 25, 2025 03:23 PM

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും

കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ...

Read More >>
പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

Aug 25, 2025 03:09 PM

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ എം.പി

പാമ്പൻ മാധവൻ മാധ്യമ രംഗത്ത് അത്ഭുതം സൃഷ്ടിച്ച മനുഷ്യൻ: കെ.സുധാകരൻ...

Read More >>
'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

Aug 25, 2025 02:53 PM

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ. കോളജിൽ

'ജാനുവേട്ടത്തിയും കേളപ്പാട്ടനും' എസ്‌.എൻ....

Read More >>
Top Stories

News Roundup

//Truevisionall