പേരാവൂര്‍: യുഎംസി നിടുംപുറംചാല്‍ യൂണിറ്റില്‍ നിന്നും അകാലത്തില്‍ വിട്ട് പിരിഞ്ഞ ഷക്കീലയുടെ കുടുംബത്തിന് ജില്ലാ കമ്മിറ്റി വക ധനസഹായം ജില്ലാ വര്‍ക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കില്‍ വിതരണം ചെയ്തു. ചടങ്ങില്‍യൂണീറ്റ് പ്രസിഡന്റ് വി വി തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ വൈ:പ്രസിഡന്റ് കെ.എം ബഷീര്‍ , ജില്ലാ വൈസ് പ്രസിഡന്റ് സിനോജ് മാക്‌സ് , ജില്ലാ സെക്രട്ടറി രാജീവന്‍ കാക്കയങ്ങാട് ,യൂണിറ്റ് ജനറല്‍ സെക്രട്ടറി ചാള്‍സ് ജോസഫ് ,യൂണിറ്റ് വര്‍ക്കിങ്ങ് പ്രസിഡന്റ് സജി എന്നിവര്‍ എന്നിവര്‍ സംസാരിച്ചു.
Umcnedumpuramchal