കേളകം : എംജിഎം ശാലേം സെക്കന്ററി സ്കൂളിൽ പ്രീപ്രൈമറി കുട്ടികളുടെ സ്കൂൾ തല കലോത്സവം അരങ്ങേറി.സ്കൂൾ പ്രിൻസിപ്പൽ ടി വി ജോണി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Dr. ട്രീസ പോൾ സിബി അധ്യക്ഷ സ്ഥാനം വഹിച്ചു. അധ്യാപിക ഷീന സ്വാഗത പ്രഭാഷണം നടത്തി. തുടർന്ന് പിടിഎ പ്രസിഡന്റ് രാജേഷ് കുമാർ, മദർ പിടിഎ പ്രസിഡന്റ് ടെൻസി ടോം, സ്റ്റാഫ് സെക്രട്ടറി ദിവ്യ എന്നിവർ ആശംസയറിയിച്ചു സംസാരിച്ചു. അധ്യാപിക ഷാജിത നന്ദി പ്രകാശിപ്പിച്ചു.തുടർന്ന് കുട്ടികളുടെ ആവേശ്വജ്വലമായ വിവിധയിനം കലാമത്സരങ്ങൾ അരങ്ങേറി.
Kelakam