കണ്ണൂർ: കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്ക് നാളെ തുടക്കമാകും. കേരളത്തിൽ 1800 വിപണ കേന്ദ്രങ്ങൾ ആണ് ഉണ്ടാവുക. സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകുന്നേരം തിരുവനന്തപുരത്ത് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ ജില്ലയിൽ 153 വിപണന കേന്ദ്രങ്ങൾ ആണ് ഉണ്ടാവുക ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തലശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബേങ്കിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് കെ. കെ. രത്നകുമാരി നിർവഹിക്കുമെന്ന് കൺസ്യൂമർഫെഡ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൺസ്യൂമർഫെഡ് ഡയറക്ടർ കെ പി പ്രമോദൻ, മേഖലാ മേനേജർ ആർ പ്രദീപ് കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Consumerfedonamfair