ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്

ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്
Jun 27, 2025 04:37 PM | By Remya Raveendran

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് കോൺ​ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനുമുൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്തിന് യുഡിഎഫ്, എൽ‌ഡിഎഫ് നേതാക്കൾ ആശംസകൾ നേർന്നു. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് ശേഷം നിയമസഭാ ഹാളിലായിരുന്നു ചടങ്ങ്. ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും നേരത്തെ പരാജയപ്പെട്ടിട്ടും നിലമ്പൂരിൽ‌ നിന്നും പിൻമാറാതെ നിന്നുവെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

പിതാവിനെ പോലെയുള്ള നിയമസഭാ സാമാജികനാവാനാണ് ശ്രമിക്കുന്നതെന്ന് ആര്യാടൻ ഷൗക്കത്ത്  പ്രതികരിച്ചു. ഇങ്ങോട്ട് പറഞ്ഞയച്ച പാർട്ടിയോടും ജനങ്ങളോടും കൂറുള്ളയാളായി പ്രവർത്തിക്കാൻ ശ്രമിക്കും. യുഡിഎഫ് കൊണ്ടുവന്ന പദ്ധതികൾ പുനരാവഷ്കരിക്കണം, കാട്ടുമൃഗ ശല്യം പരിഹരിക്കണമെന്നും അതിനാണ് പ്രാധാന്യം നൽകുകയെന്നും ആര്യാടൻ പറഞ്ഞു.

വാശിയേറിയ തെരഞ്ഞെടുപ്പാണ് നിലമ്പൂരിൽ നടന്നത്. തുടർഭരണ സാധ്യത ഇടതുമുന്നണി ഉയർത്തിയപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 11000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ വിജയിച്ചത്. അൻവർ കൂടെ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പിൽ എം സ്വരാജായിരുന്നു ഇടതുമുന്നണിയുടെ സ്ഥാനാർത്ഥി.

Aryadanshoukkath

Next TV

Related Stories
പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണം: സ്വാമി അമൃത കൃപാനന്ദപുരി

Aug 3, 2025 09:01 PM

പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണം: സ്വാമി അമൃത കൃപാനന്ദപുരി

പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ധർമ്മത്തെ മുറുകെ പിടിക്കണം: സ്വാമി അമൃത...

Read More >>
അഖില കേരള വായനോത്സവം: വിജയികളായവർക്ക്  ക്യാഷ് അവാർഡ് വിതരണം ചെയ്തു

Aug 3, 2025 08:52 PM

അഖില കേരള വായനോത്സവം: വിജയികളായവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു

അഖില കേരള വായനോത്സവം: വിജയികളായവർക്ക് ക്യാഷ് അവാർഡ് വിതരണം...

Read More >>
കേസ് റദ്ദാക്കാതെ നീതി പൂർണമാവില്ല: അഡ്വ.സജീവ് ജോസഫ് എംഎൽഎ

Aug 3, 2025 04:43 PM

കേസ് റദ്ദാക്കാതെ നീതി പൂർണമാവില്ല: അഡ്വ.സജീവ് ജോസഫ് എംഎൽഎ

കേസ് റദ്ദാക്കാതെ നീതി പൂർണമാവില്ല: അഡ്വ.സജീവ് ജോസഫ്...

Read More >>
ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി ജി ഉടമ അറസ്റ്റിൽ

Aug 3, 2025 03:51 PM

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി ജി ഉടമ അറസ്റ്റിൽ

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ സ്വകാര്യ പി ജി ഉടമ...

Read More >>
വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

Aug 3, 2025 03:18 PM

വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

വീണ്ടും അനാസ്ഥ; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ...

Read More >>
‘പ്രതികാര നടപടി ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കും’; ഡോ. ഹാരിസിന് പിന്തുണയുമായി IMA

Aug 3, 2025 02:49 PM

‘പ്രതികാര നടപടി ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കും’; ഡോ. ഹാരിസിന് പിന്തുണയുമായി IMA

‘പ്രതികാര നടപടി ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കും’; ഡോ. ഹാരിസിന് പിന്തുണയുമായി...

Read More >>
Top Stories

News Roundup

//Truevisionall