കണ്ണൂര്‍ : വനം വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷന്റെയും ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വിത്തൂട്ട് നടത്തി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി നടപ്പാക്കുന്ന ഫുഡ്, ഫോഡര്‍, വാട്ടര്‍ മിഷന്റെ ഭാഗമായിയാണ് വിത്തൂട്ട് നടത്തിയത്. വന്യജീവികള്‍ക്ക് ആവശ്യമായ ഫലങ്ങള്‍ കാട്ടില്‍ തന്നെ നട്ട് വളര്‍ത്തുകയെന്നതാണ് മിഷന്റെ ലക്ഷ്യം. സ്വഭാവികമായി വനത്തിൽ വളരുന്ന വൃക്ഷങ്ങളുടെയും ഫലങ്ങൾ തുടങ്ങിയവയുടെ വിത്തുകളാണ് വനത്തില്‍ നിക്ഷേപിച്ചത്. പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ സ്റ്റാഫ് നെല്ലിയോടി വന ഭാഗത്താണ് വിത്തുണ്ടകൾ നിക്ഷേപിച്ചത്.
Foodfoder