ചുങ്കക്കുന്ന്: ഗവ യു പി എസ് ചുങ്കക്കുന്നിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ഷാവു കെ.വി പതാക ഉയർത്തി. വിമുക്തഭടൻ ശ്രീ മാത്യു എം. വി യെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് മെമ്പർ ശ്രീ ബാബു മാങ്കോട്ടിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. SMC ചെയർമാൻ ജസ്റ്റിൻ ജെയിംസ്, സ്കൂൾ സോഷ്യൽ സർവ്വീസ് കോർഡിനേറ്റർ അതുല്യ ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ഫ്ലാഷ് മോബ്, ദേശഭക്തിഗാനാലാപനം, പതിപ്പ് പ്രകാശനം, പായസ വിതരണം എന്നിവ നടന്നു.
Chungakunnu