പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് പേരാവൂർ സ്വാതന്ത്ര ദിനാഘോഷം നടത്തി. യൂണീറ്റ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ പതാക ഉയർത്തി . സംഘടനയിലെ മെമ്പർമാരായ റിട്ടയർഡ് മിലിട്ടറിക്കാരായ നാരായണൻ കുനിത്തല , ബേബി പാറക്കൽ എന്നിവരെ ആദരിച്ചു. ചേമ്പർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ രക്ഷാധികാരി കെ.എം. ബഷീർ സ്വാതന്ത്ര ദിന സന്ദേശം നൽകി. അഫ്ത്താബ് RPH, നവാസ് ഇന്ത്യൻ , ജോഷി ഓടക്കൽ , ശ്രീജിത്ത് സാന്ദ്രിമ , MG മൻമദൻ വിനോദ് P P ,ഷിജു എന്നിവർ സംസാരിച്ചു. VK രാധാകൃഷ്ണൻ സ്വാഗതവും , Ap സുജീഷ് നന്ദിയും പറഞ്ഞു.
Unitedmurchentperavoor