കേളകം : എം.ജി.എം.ശാലേം സെക്കണ്ടറി സ്ക്കൂളിൽ 79 -ാമത് സ്വാതന്ത്രദിനo ആഘോഷിച്ചു.സ്വാതന്ത്യ സമര സേനാനികളുടെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി വരും തലമുറ പ്രവർത്തിക്കണമെന്ന സന്ദേശം കൈമാറുകയുണ്ടായി.
നായി ബ് സുബേദാർ സത്യൻ വി.വി മുഖാതിഥിയായ ചടങ്ങിൽ തൻ്റെ അനുഭവങ്ങളിലൂടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും ദേശീയതക്കു വേണ്ടി നിലകൊള്ളേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥിക ളെ ഓർമപ്പെടുത്തി. പ്രിൻസിപ്പാൾ റ്റി.വി. ജോണി, സ്ക്കൂൾ അഡ്മിനിസ്ട്രേറ്റർ ട്രീസ , പി.ടി.എ. പ്രസിഡൻ്റ് രാജേഷ് വി.വി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദേശസ്നേഹം വിളിച്ചോതുന്ന വിവിധ പരിപാടികൾ സ്വാതന്ത്ര്യ ദിനത്തിന് ആവേശം പകർന്നു ദേശീയ പതാക ഉയർത്തലിനു ശേഷം ദേശഭക്തി ഗാനാലാപന മത്സരവും ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. മധുര പലഹാര വിതരണത്തോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.
Mgmsalomschool