കേളകം : സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ദേശിയ പതാക ഉയർത്തി മുഖ്യ സന്ദേശം നൽകി. കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി ,വാർഡ് മെമ്പർ ബിനു മാനുവൽ ,ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,പി ടി എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ , എം പി ടി എ പ്രസിഡന്റ് മേരിക്കുട്ടി ജോൺസൺ , സ്കൂളിൽ ലീഡർ കാതറിൻ ട്രീസ സ്റ്റീഫൻ , ലിസ് മരിയ ,വിനായക് സജീവൻ , എസ്തർ അന്ന ബോബി എന്നിവർ സംസാരിച്ചു .മുഴുവൻ കുട്ടികളെയും അണിനിരത്തി വർണ്ണാഭമായ മാസ്ഡ്രിൽ അവതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു .
Adakkathod