കൊച്ചി : അഭിനേതാക്കളുടെ സംഘടന അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി.വൈകിട്ട് 4.30 ഓടെയായിരിക്കും അന്തിമഫലം പ്രഖ്യാപിക്കുക. ശ്വേത മേനോനും ദേവനും തമ്മിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരം. രവീന്ദ്രനും കുക്കു പരമേശ്വരനുമാണ് ജനറൽ സെക്രട്ടറി സ്ഥാനാർത്ഥികൾ.ജോയിന്റ്സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അൻസിബ ഹസൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്.
അമ്മ’ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ മോഹൻലാൽ എത്തിയിരുന്നു. എല്ലാവരും ഒരുമിച്ച് ചേർന്നുള്ള തിരഞ്ഞെടുപ്പെന്നും ഐക്യത്തോടെ മുന്നോട്ട് പോകുമെന്നും മോഹൻലാൽ പ്രതികരിച്ചു. ആരെയും വിട്ട് പോയിട്ടില്ല, എല്ലാവരും ഇതിലുണ്ട്.അംഗങ്ങളുടെ അഭിപ്രായം ആയിരിക്കും അടുത്ത ഭരണസമിതിയെന്നും മോഹൻലാൽ വ്യക്തമാക്കി.

ആരോപണ പ്രത്യാരോപണങ്ങൾക്കിടെയാണ് അമ്മയിലെ ഭാരവാഹി തിരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം പിടിച്ചുനിൽക്കാനാകാതെയാണ് കഴിഞ്ഞ ആഗസ്റ്റ് 27നാണ് മോഹൻലാൽ നേതൃത്വം നൽകുന്ന ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചൊഴിഞ്ഞത്. അതിന് ശേഷം അഡ്ഹോക്ക് കമ്മിറ്റി ഭരണം ഏറ്റെടുത്തെങ്കിലും വിവാദങ്ങൾക്ക് പഞ്ഞമുണ്ടായില്ല.
Ammaelection