പേരാവൂർ: പേരാവൂരിൽ പാർട്ടി കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയതായി പരാതി. മുസ്ലിം ലീഗിന്റെ ചിഹ്നം പ്രദർശിപ്പിച്ച കൊടിമരത്തിലാണ് ലീഗ് പ്രവർത്തകർ ദേശീയ പതാക ഉയർത്തിയത്. ഇത് വിവാദമായതോടെ പതാക അഴിച്ചുമാറ്റുകയായിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങളിൽ ദേശീയ പതാക ഉയർത്താൻ പാടില്ല എന്നുള്ള മാനദണ്ഡത്തിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്
Peravoor