കണ്ണൂർ : കൂടാളി ഹയർ സെക്കൻഡറി സ്കൂളിലെ റോവർ & റേഞ്ചർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ണൂർ പോലീസ് അക്ഷയ പാത്രത്തിലേക്ക് പൊതിച്ചോറ് വിതരണം ചെയ്തു. നിരാലംബരും അശരണരുമായ ആളുകളുടെ വിശപ്പകറ്റികൊണ്ടാണ് സ്വാതന്ത്ര്യദിനം കൂടാളി ഹയർ സെക്കൻഡറി സ്കൂൾ റോവർ &റേഞ്ചർ വിദ്യാർത്ഥികൾ ആഘോഷിച്ചത്.പ്രിൻസിപ്പൽ കെ ടി റീന ഭാസ്കർ അധ്യക്ഷയായ ചടങ്ങിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ . ശ്രീജിത്ത് കൊടേരി പരിപാടി ഉദ്ഘാടനം ചെയ്തു. അക്ഷയപാത്രം കോഡിനേറ്റർ എ വി സതീഷ് പൊതിച്ചോർ ഏറ്റുവാങ്ങി. അധ്യാപകരായ മനീഷ് സി, ഉണ്ണികൃഷ്ണൻ ടി,സ്മിത എസ് സ്റ്റാഫ് ജോയിൻ സെക്രട്ടറി രേഖ കാപ്പാടൻ എന്നിവർ ആശംസകൾ നേരുന്നു. റോവർ സ്കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ റേഞ്ചർ ലീഡർ വിനീത ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Koodaliroverandrangerstudents