കേളകം: ഭാരതത്തിന്റെ 79 സ്വാതന്ത്ര്യദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദേഴ്സ് ഫോറം പ്രസിഡണ്ട് ബിനിത, കുമാരി ഹന്ന ഷാജി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും സീനിയർ അധ്യാപിക വിജി നന്ദിയും പറഞ്ഞു. സോഷ്യൽ സയൻസ് ക്ലബ് കൺവീനർ നൈസ്മോൻ, അധ്യാപകരായ ടൈറ്റസ് പി സി, ജോബി ഏലിയാസ്, ബിജു കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളോടൊപ്പം മധുര വിതരണവും ഉണ്ടായിരുന്നു. എസ് പി സി, സ്കൗട്ട്സ്, ഗൈഡ്സ്, റെഡ് ക്രോസ് എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷം സംഘടിപ്പിച്ചത്.
Kelakamstthomahss