കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ വിവിധ കലാപരിപാടികളോടെ കർഷക ദിനത്തിന് തുടക്കമായി. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൻ വച്ച് നടന്ന പരിപാടിയിൽ കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻഡ് സി.റ്റി അനിഷ് ഉത്ഘാടനം നടത്തി. വൈ: പ്രസിഡൻഡ് തങ്കമ്മ മേലേ കുറ്റ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിഷ മോൾ സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷൻ തോമസ് പുളിക്കക്കണ്ടം, ജോണി പാമ്പാടി, പഞ്ചായത്ത് സെക്രട്ടറി എം. പൊന്നപ്പൻ എന്നിവർ ആശംസകൾ പറഞ്ഞു. പഞ്ചായത്ത് മെമ്പർ മാർ, കുടുംബശ്രീ അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു.
Kelakamgramapanchayath