കുന്നോത്ത്: ഭാരതത്തിന്റെ എഴുപത്തിയൊമ്പതാമത് സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തമായ പരിപാടികളോടെ കുന്നോത്ത് സെൻറ് ജോസഫ്സ് യുപി സ്കൂളിൽ ആചരിച്ചു . ഹെഡ്മാസ്റ്റർ ബിജു കുറുമുട്ടം പതാക ഉയർത്തി തുടർന്ന് സ്കൂൾ മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട് , വിദ്യാർത്ഥി പ്രതിനിധി ക്രിസ്റ്റ അന്ന എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. വള്ളിത്തോട് ടൗൺ ആനപ്പന്തിക്ക് കവല എന്നിവിടങ്ങളിൽ സ്വാതന്ത്ര്യദിന സന്ദേശ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അഗതിമന്ദിര സന്ദർശനം. കുട്ടികളുടെ വിവിധ കലാപരിപാടികൾ , മത്സരപരിപാടികൾ,പായസ വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് നൗഷാദ് എം, വൈസ് പ്രസിഡണ്ട് വിജേഷ്, മദർ പി ടി എ പ്രസിഡണ്ട് അനില, അധ്യാപകരും നേതൃത്വം നൽകി.
Kunnothstjosephsups