കാണിച്ചർ : കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ നടത്തി. പി ടി എ പ്രസിഡണ്ട് ശ്രീ.ഷിജു ഇ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എൻ വി മായ സ്വാഗതം ആശംസിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. തോമസ് വടശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു.
മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി.സുമി ടീ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ കെ കെ ശ്രീജിത്ത്, മാനേജ്മെന്റ് പ്രതിനിധി ശ്രീ. രാമകൃഷ്ണൻ എം എ, സീനിയർ അസിസ്റ്റന്റ് ശ്രീമതി. സരോജിനി എംസി , സ്കൂൾ ലീഡർ മാസ്റ്റർ.നിരഞ്ജൻ എൻ വി എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീമതി ആതിര ടി ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും നടത്തി.
Kanichar