പെരുമ്പുന്ന:മലയോര ഹൈവേയിൽ പെരുമ്പുന്ന പള്ളിക്ക് സമീപം ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് ഗുണ്ടൽ പേട്ടയിൽ പോയി തിരിച്ചു വരുന്ന മട്ടന്നൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ചാണ് ട്രാവലർ മറിഞ്ഞത്. ഇന്നലെ രാത്രി 7.30 ഓടെയാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
Accident