കേളകം:മഴ ശമിച്ചതോടെ മഞ്ഞണിഞ്ഞ പാലുകാച്ചി മലയിലേക്ക് സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. പ്രൊജക്ട് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് തലശേരിയുടെ ആഭിമുഖ്യത്തിൽ പാലുകാച്ചി മലയിലേക്ക് ട്രക്കിങ്ങും രാമച്ചി ഉന്നതിയിൽ സന്ദർശനവും നടത്തി. ടൂർ കോർഡിനേറ്റർ സുസ്മിത്, ജോർജ് കുപ്പക്കാട്, സിജു മുത്തനാട്ട് എന്നിവരുടെ നേതൃത്യത്തിൽ അമ്പതോളം പേരാണ് ഞായറാഴ്ച്ച പാലുകാച്ചി മല ചവിട്ടിയത്.
മഞ്ഞണിഞ്ഞ മാമലകളിൽ കുളിര് തേടി പ്രകൃതി ദൃശ്യങ്ങളാസ്വദിക്കാൻ ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്.കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് ഊർജിതമായി പുനരാരംഭിച്ചതായി കേളകം ഇക്കോ ടൂറിസം സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. യാത്രകൾക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ള വർ ഏറെ ഇഷ്ടപ്പെടുന്ന പാ ലുകാച്ചി മലയിലേക്കുള്ള ട്രക്കി ങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽ നിന്നാണ് തുടക്കം. കണ്ണൂരിൻ്റെ മൂന്നാർ എന്നറിയപ്പെടുന്ന പാലുകാച്ചി മലയിലേക്കുളള പാതയിലെ വള്ളിപ്പടർപ്പുകളും ,കൂറ്റൽ മരങ്ങളും, തട്ട് തട്ടായ ഭൂപ്രകൃതിയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.

kannur