നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്

നെഹ്‌റു ട്രോഫി പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചു; മന്ത്രി പി എ മുഹമ്മദ് റിയാസ്
Aug 30, 2025 05:02 PM | By Remya Raveendran

കൊച്ചി : പുന്നമടയിലെ ജലപൂരത്തിന് കൊടിയുയർത്തി മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ പവലിയൻ നവീകരണത്തിന് പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സർക്കാർ ഏഴ് കോടി രൂപ അനുവദിച്ചു. പിപി ചിത്തരഞ്ജൻ എംഎൽഎ രണ്ട് കോടി രൂപ അനുവദിച്ചു. ടൂറിസം വകുപ്പ് ഒരു കോടി രൂപയും അനുവദിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.

നവകേരള സദസിൽ ലഭിച്ച നിവേദനത്തിലാണ് തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സർക്കാർ ഇത്രയധികം തുക നെഹ്‌റു ട്രോഫി വള്ളം കളിക്കായി അനുവദിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചാമ്പ്യൻസ് ബോട്ട് ലീഗ് ഇക്കൊല്ലം തുടുങ്ങുന്നത് ആലപ്പുഴയിൽ നിന്നെന്നും മന്ത്രി പ്രഖ്യാപിച്ചു.പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായി. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്സ് തുടങ്ങി. 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. വൈകിട്ട് അഞ്ചരയോടെ ഫൈനൽ മത്സരങ്ങൾ നടക്കും.കുറ്റമറ്റ സ്റ്റാർട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്ചൽ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാൽ ഡബിൾ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിൽ ആണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗൺ ബോട്ട് ക്ലബ്, ഇമ്മാനുവൽ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം മത്സരത്തിൽ ഇറങ്ങുന്നതോടെ ഇന്ന് പുന്നമടയിൽ തീപാറും.





Nehrutrophy

Next TV

Related Stories
ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

Aug 31, 2025 06:27 AM

ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ ആരംഭിച്ചു

ജലമാണ് ജീവൻ: പാട്യം പഞ്ചായത്തിലെ കിണറുകളിൽ ക്ലോറിനേഷൻ...

Read More >>
ഇന്ന്  റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കും

Aug 31, 2025 06:21 AM

ഇന്ന് റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കും

ഇന്ന് റേഷന്‍കട തുറന്ന്...

Read More >>
സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

Aug 31, 2025 06:19 AM

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സെക്യൂരിറ്റി സ്റ്റാഫ്...

Read More >>
ശുചിത്വ പൂക്കള ഫോട്ടോ ചാലഞ്ച്; അപേക്ഷ ക്ഷണിച്ചു

Aug 31, 2025 06:17 AM

ശുചിത്വ പൂക്കള ഫോട്ടോ ചാലഞ്ച്; അപേക്ഷ ക്ഷണിച്ചു

ശുചിത്വ പൂക്കള ഫോട്ടോ ചാലഞ്ച്; അപേക്ഷ...

Read More >>
സംസ്ഥാന വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു

Aug 31, 2025 06:12 AM

സംസ്ഥാന വയോസേവന അവാർഡ്; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വയോസേവന അവാർഡ്; അപേക്ഷ...

Read More >>
Top Stories










GCC News






//Truevisionall