കണ്ണൂർ: നീന്തൽ കുളത്തിൽ ഒഴുകുന്ന പൂക്കളമൊരുക്കി പള്ളിക്കുന്നിലെ സ്വിമ്മിംഗ് വേവ്സ് അക്വാറ്റിക് ക്ലബ്. ക്ലബിൻ്റെ നേതൃത്വത്തിൽ സൗജന്യ നീന്തൽ പരിശീലനം നൽകി വരുന്ന പള്ളിക്കുന്ന് തയ്യിൽ കുളത്തിലാണ് ക്ലബിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ച് ഒഴുകുന്ന ഓണപ്പൂക്കളം ഒരുക്കിയത്.
പഠിതാക്കൾ, തയ്യിൽ കുളത്തിൽ നിന്നും നീന്തൽ പഠിച്ചവർ , നീന്താനെത്തുന്നവർ, പരിശീലകർ എന്നിവരുടെ കൂട്ടായ്മയിലാണ് ഓണാഘോഷവും ജലോപരിതലത്തിൽ ഒഴുകുന്ന പൂക്കളവും ഒരുക്കിയത്.കുട്ടികളുടെ സൗഹൃദ നീന്തൽ മത്സരം, കലാപരിപാടികൾ, പായസവിതരണം എന്നിവയും നടന്നു.പ്രസിഡൻ്റ് അഡ്വ. വിനോദ് രാജ്, സെക്രട്ടറി ജയ്ദീപ് ചന്ദ്രൻ, രാജേഷ് തയ്യിൽ, കൃഷ്ണപ്രവീൺ, സിന്ധു സുജിത് എന്നിവർ പ്രസംഗിച്ചു.
Swimmingwawes