കണ്ണൂർ : അയോധനകല പരിശീലനം മനുഷ്യൻ്റെ മാറ്റത്തിൻ്റെ കല കൂടിയാണ് കെ. കെ. നാരായണൻ മുൻ എം.എൽ എ.കണ്ണൂർ ജ്യോതിസ് കളരിയിൽ നടന്ന സ്റ്റേറ്റ് റിസോഴ്സ് സെൻൻ്ററിൻ്റെയും ജ്യോതിസ് അക്കാദമി ഓഫ് മാർഷ്യൽ ആർട്സിൻ്റെ സർട്ടിഫിക്കറ്റ് വിതരണവും മൂന്നാം ബാച്ചിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ജ്യോതിസ് കളരിയിൽ നടന്ന ചടങ്ങിൽ ജ്യോതിസ് അക്കാദമി ഓഫ് മാർഷൽ ആർട്സ് പ്രിൻസിപ്പൽ കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധർമ്മടം നിയമസഭ മണ്ഡലം മുൻ എം.എൽ.എ കെ. കെ നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രദീപൻ തൈക്കണ്ടി സ്വാഗതവും. എടക്കാട് ബ്ലോക് പഞ്ചായത്ത് മെമ്പർ കെ വി ജയരാജൻ സംസാരിച്ചു സുധീർമാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. സംസ്കൃത അധ്യാപകനായ ശ്രീജേഷ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് പി.ഗംഗാധരൻ, ഗുരുക്കൾ വി.കെ ദിവാകരൻ ഗുരുക്കൾ, രമേശൻ ഗുരുക്കൾ, ഷിബു ഗുരുക്കൾ, വിജയ് ഗുരുക്കൾ, പി മനോഹരൻ ബേബി ടീച്ചർ, അഭയ, വിദ്യ ആശംസകൾ അർപ്പിച്ചു.മുൻ എം.എൽ എ കെ.കെ നാരായണനുള്ള ഉപഹാരം കോട്ടൂർ പ്രകാശൻ ഗുരുക്കൾ നൽകി. ഉന്നതവിജയം കൈവരിച്ച ശില്പയെ ചടങ്ങിൽ ആദരിച്ചു. പ്രസാദ് ഗുരുക്കൾ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കണ്ണൂർ ജില്ല സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ സംഘാടക സമിതി യോഗവും നടന്നു.
Kknarayanan